• Tue. Aug 18th, 2026

24×7 Live News

Apdin News

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Byadmin

Aug 18, 2026


ചെന്നൈ: തമിഴ്നാട്ടില്‍ വിജയ്അണ്ണാമലൈ പോരിന് വഴിയൊരുങ്ങുന്നു. വിജയിനെ തൊടാന്‍ ഡിഎംകെയ്‌ക്കുപോലും കഴിയാതിരിക്കെയാണ് അണ്ണാമലൈ വലിയൊരു ബോംബിട്ടിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു അണ്ണാമലൈയുടെ വെളിപ്പെടുത്തല്‍. .

മന്ത്രിമാർ സർക്കാർ ടെൻഡറുകളില്‍ കമ്മീഷൻ ആവശ്യപ്പെടാൻ തുടങ്ങിയെന്നാണ് അണ്ണാമലൈ ആരോപിക്കുന്നത്. തന്റെ പക്കല്‍ ഇതിന്റെ ഓഡിയോ റെക്കോർഡിങ്സുകള്‍ തെളിവായി ഉണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മന്ത്രി വിജയി അഴിമതിക്കെതിരാണെങ്കിലും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങള്‍ കരാറുകാരില്‍ നിന്ന് കമ്മീഷൻ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രി അറിയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.



By admin