• Thu. May 14th, 2026

24×7 Live News

Apdin News

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

Byadmin

May 14, 2026


തിരുവനന്തപുരം: ജനാധിപത്യ പാര്‍ട്ടി ആയത് കൊണ്ടാണ് മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകിയതെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ബിജെപിയില്‍ ആണെങ്കില്‍ ഇത് നടക്കില്ലെന്നും, തമ്മിലടിയെ കുറിച്ച് അദ്ദേഹം പറഞ്ഞു.

ടീം യുഡിഫ് ആണ് നമ്മള്‍. വലിയ വിജയം നേടി. ടീം കോണ്‍ഗ്രസ് ആയി നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അടുത്ത തിരഞ്ഞെടുപ്പിന്റെ പണി നാളെ തുടങ്ങണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വി ഡി സതീശന്‍ വികാരാധീനനായി.

മന്ത്രി സഭാ രൂപീകരണം കെ സി വേണുഗോപാലുമായി ആലോചിച്ചു നടത്തുമെന്നും മന്ത്രിസഭാ രൂപീകരണ ചര്‍ച്ചക്ക് കെ സി കേരളത്തില്‍ എത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.തനിക്ക് സ്തുതിപാഠകര്‍ വേണ്ട. പുതിയ എംഎല്‍എമാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. എംഎല്‍എമാര്‍ക്ക് എപ്പോഴും തന്നെ വിളിക്കാം.2031 ലെ ടാര്‍ഗറ്റ് താന്‍ പ്രഖ്യാപിക്കും. ഈ ചുമതല ഏല്‍പിച്ചതിന് എ ഐ സി സിക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു സതീശന്‍.

എം എല്‍ എമാര്‍ കാര്യങ്ങള്‍ തുറന്നു പറയണം. അര്‍ഭാടങ്ങള്‍ ഒഴിവാക്കണം. നല്ല സൗഹൃദം എംഎല്‍എമാര്‍ തമ്മില്‍ വേണം. ഘടക കക്ഷികളെ ചേര്‍ത്ത് പിടിക്കണം. ടീം ആയി നിന്നാല്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കാം. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം അര്‍ജിക്കണം. സദ് ഭരണം നമ്മള്‍ കൊടുത്ത വാക്കാണ് . അത് പാലിക്കണമെന്നും സതീശന്‍ നിര്‍ദ്ദേശിച്ചു.

 



By admin