• Tue. Sep 29th, 2026

24×7 Live News

Apdin News

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

Byadmin

Sep 29, 2026


തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും കേസരി മുന്‍ എഡിറ്ററുമായ എം. എ. കൃഷ്ണന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അഗാധമായ ദുഃഖം രേഖപ്പെടുത്തി.. കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ നവോത്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. ബാലഗോകുലം, തപസ്യ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ തലമുറകളെ നമ്മുടെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. നിശ്ശബ്ദമായ സമര്‍പ്പണവും സംഘടനാപാടവവും സാംസ്‌കാരിക പ്രതിബദ്ധതയും അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടതാക്കി. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും.ഗവര്‍ണര്‍ പറഞ്ഞു

 



By admin