• Sat. Jul 11th, 2026

24×7 Live News

Apdin News

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Byadmin

Jul 11, 2026


തളിരോമലേ…
ചെറു തൂവലേ …
കണിയായ് വാ..
കളിയാടി വാ..
മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനം.
ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന
തുടക്കം എന്ന സിനിമയുടെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്.
ജോപോൾ രചിച്ച് ജെയ്‌ക്ക് ബിജോയ്സ് ഈണമിട്ട ഈ ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മാതാപിതക്കളുടെ പൊന്നോമനയായ മകളെ കുറിച്ച് അമ്മ പാടുന്ന ഈ ഗാനം കുടുംബ സദസ്സ്യകളെ ഏറെ സ്പർശിക്കാതിര
ക്കില്ല.. വീഡിയോയിലെ ഹൃദയസ്പർശിയായവിഷ്വൽസും ചിത്രത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു.
വിസ്‌മയ മോഹൻലാൽ, സായ്‌കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തിൽ പ്രത്യഷ പ്പെട്ടിരിക്കുന്നത്.
നല്ലൊരു ഇടവേളക്കുശേഷ മാണ് മലയാളത്തിന്റെ മുൻനായിക കൂടിയായ ചിപ്പി വീണ്ടും ബിഗ് സ്‌ക്രീനിലെത്തു
ന്നത്.

ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഈ ചിതത്തിന്റെ പിന്നിൽ ചില സുപ്രധാനമായ വഴിത്തിരിവുകളും പ്രതീക്ഷിക്കാം.
ആഗസ്റ്റ് ഏഴിന് പ്രദർശനത്തിന്നതിനു മുന്നോടിയായിട്ടാണ് ഈ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കു
ന്നത്..
ചരിത്രം തിരുത്തി കുറിച്ച 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും,
വിസ്‌മയാ മോഹൻലാലിന്റെ അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്‌പ്പും, ഒപ്പം മോഹൻലാലിന്റെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രമാണ് തുടക്കം.
..പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

 

 

ഡോ. എമിൽ
ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . .
ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖമായ ആശിഷ് ജോ ആന്റെണിയാണ്.
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, ‘ജാഫർ ഇടുക്കി , ,കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ ,,ജയ്സ് ജോസ്,ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.
. ഇവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്‌ക്ക് ബിജോയ്സ്.
ഛായാഗ്രഹണം ,- അഖിൽ ജോർജ്, , ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാഴൂർ ജോസ്.



By admin