• Thu. Jul 31st, 2025

24×7 Live News

Apdin News

താരതിളക്കത്തില്‍ മലപ്പുറം; ചരിത്ര വിജയം ആഘോഷമാക്കി എം.എസ്.എഫ് – Chandrika Daily

Byadmin

Jul 30, 2025


മലപ്പുറം: ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്‍കി. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി എം.എസ്.എഫ് പ്രതിനിധി യൂണിയന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷം അവിസ്മരണീയമാക്കിയ പ്രവര്‍ത്തകര്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് ഗംഭീര സ്വീകരണവും ഒരുക്കി. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ബാന്റു വാദ്യങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ നിയുക്ത യൂണിയന്‍ അംഗങ്ങളെ സ്വീകരണ നഗരിയിലേക്ക് ആനയിച്ചു. സ്വീകരണ യോഗം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകള്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാലത്ത് എം.എസ്.എഫിന്റെ ഈ ചരിത്ര വിജയം സംഘടനയുടെ മുന്നോട്ട് പോക്കിന് വലിയ ഊര്‍ജ്ജം പകരുമെന്ന് തങ്ങള്‍ പറഞ്ഞു. കേരളം ഒരു വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള ഒരുക്കത്തിലാണ്. ആ മാറ്റത്തിന്റെ കേളികൊട്ടായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഈ വിജയം മാറി. കേരളത്തിന്റെ ഭാവിയുടെ അടയാളപ്പെടുത്തലാണിത്. പി.കെ നവാസും സി.കെ നജാഫും അഷ്ഹറും നേതൃത്വം നല്‍കുന്ന ടീം എം.എസ്.എഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് ഈ ചരിത്ര വിജയമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിയായി പങ്കെടുത്തു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, സി.പി സൈതലവി, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എൽ.എമാരായ പി.ഉബൈദുല്ല, അഡ്വ: യു.എ ലത്തീഫ്, ടി.വി.ഇബ്രാഹീം, അഡ്വ. നൂര്‍ബീന റഷീദ്, സുഹറ മമ്പാട്, നൗഷാദ് മണ്ണിശ്ശേരി, ടി.പി അഷ്‌റഫലി, മുജീബ് കാടേരി, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സി.കെ.നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ധീന്‍ പിലാക്കല്‍, അഖില്‍ കുമാര്‍ ആനക്കയം, അല്‍ റെസിന്‍, വി.എം.റഷാദ്, അഡ്വ: കെ.തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീര്‍ മുതുപറമ്പ്, വി.എ.വഹാബ്, കെ.യു.ഹംസ, കെ.പി.അമീന്‍ റാഷിദ്, അസൈനാര്‍ നെല്ലിശ്ശേരി, ആയിഷ മറിയം, ജലീല്‍ കാടാമ്പുഴ, ഡോ: അനസ് പൂക്കോട്ടൂര്‍, ഡോ: ഫായിസ് അറക്കല്‍, കെ.എ.ആബിദ് റഹ്മാന്‍, കെ.എന്‍.ഹക്കീം തങ്ങള്‍, എ.വി.നബീല്‍, അഡ്വ: കെ.പി.യാസിര്‍, അസ്ലം തിരുവള്ളൂര്‍, ശാക്കിര്‍ മങ്കട, സഫ്വാന്‍ പത്തില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളായ ചെയര്‍പേഴ്‌സണ്‍ പി.കെ.ഷിഫാന, ജന.സെക്രട്ടറി സുഫിയാന്‍ വില്ലന്‍, വൈസ് ചെയര്‍മാന്മാരായ എ.സി.ഇര്‍ഫാന്‍, നാഫിഅ ബിറ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സല്‍മാന്‍ കാപ്പില്‍, സഫ്വാന്‍ ഷമീം എന്നിവര്‍ പങ്കെടുത്തു.



By admin