തമിഴ് സിനിമയിലെ ഉലക നായകൻ എന്നാണ് കമൽഹാസനെ ജനങ്ങൾ വിളിക്കുന്നത് . അദ്ദേഹത്തിന്റെ മൂത്ത മകൾ നടി ശ്രുതി ഹാസനാണ്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാണ് ശ്രുതി. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോഴിതാ വിവാഹം എന്ന സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പറയുകയാണ് നടി ശ്രുതിഹാസൻ.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് ശ്രുതി ഹാസൻ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞത് . “ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല, പക്ഷേ ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. പക്ഷേ വിവാഹം എന്ന ആശയത്തെ ഞാൻ ഭയപ്പെടുന്നു. ജീവിതത്തിൽ പലതവണ, ഞാൻ ഞാനായി തന്നെ ഇരിക്കാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ്. ഒരു വിവാഹത്തിന്റെ മൂല്യവും ഐഡന്റിറ്റിയും കാണിക്കുന്ന കാര്യങ്ങളെ ഞാൻ ബഹുമാനിക്കുമെങ്കിലും, അത് അത്ര വിലപ്പെട്ടതാക്കാൻ എനിക്ക് രേഖകൾ ആവശ്യമില്ല. ഞാനും ഒരിക്കൽ വിവാഹത്തിന്റെ വക്കിലെത്തി. പക്ഷേ ആ കാര്യം എനിക്ക് വിജയിച്ചില്ല,” ശ്രുതി ഹാസൻ പറഞ്ഞു