• Thu. May 28th, 2026

24×7 Live News

Apdin News

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

Byadmin

May 28, 2026



തിരുവനന്തപുരം: വെമ്പായം ഹാപ്പി ലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

റൈഡില്‍ 30ലധികം ആളുകള്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടം.പരിക്കേറ്റവരില്‍ മൂന്ന് പേരെ തിരു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഒരാളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. രണ്ട് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മനോരതി (54), മണി (49), റോസ് (16) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നാഗര്‍കോവില്‍ സ്വദേശികളാണ് ഇവര്‍.

മലയാളിയായ പ്രീതിയാണ് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ ചികിത്സയിലുളളത്.
അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി.

 

By admin