• Thu. May 28th, 2026

24×7 Live News

Apdin News

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Byadmin

May 28, 2026


പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പാറ്റ്‌ന ജില്ലയിലെ ഉമാനാഥ് ഗംഗാ ഘട്ടിലാണ് അപകടം ഉണ്ടായത്. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 15 പേർ ബോട്ടിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍പ്പെട്ടവരില്‍ ചിലരെ ഇവർ ബോട്ടില്‍ രക്ഷപ്പെടുത്തിയിരുന്നു. ഏഴ് പേരെ കാണാതായതായും സംശയിക്കുന്നു. ബാക്കിയുള്ളവരെ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തി. ഇതുവരെ എത്ര പേർ മുങ്ങിമരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

 



By admin