• Thu. May 28th, 2026

24×7 Live News

Apdin News

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

Byadmin

May 28, 2026


എമ്പുരാന്റെ അടുത്ത ഭാ​ഗം എൽ 3 അസ്രയേൽ ഉടനെ ഉണ്ടാകുമോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെ അസ്രയേൽ ട്രെൻഡിം​ഗ് ടോപിക് ആണ് സോഷ്യൽ മീഡിയയിൽ.

പൃഥ്വിരാജിന് കരിയറിൽ ഏറ്റവും വലിയ തിരിച്ചടിയായ ചിത്രമാണ് എമ്പുരാൻ. സിനിമ ഹിറ്റായെങ്കിലും ഹെെപ്പിനൊത്ത് വന്നില്ല. ഇതിന് പുറമെ രാഷ്‌ട്രീയ വിവാദ​വുമായി. എന്നാൽ സിനിമ ഇഷ്ടപ്പെടാത്തവർ ഉള്ളതുപോലെ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. ‘എമ്പുരാന്‍’ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

ബാലിശമായ കഥാ​ഗതിയെന്നും ലൂസിഫറിലൂടെ ഉണ്ടായ ഹെെപ്പ് എമ്പുരാൻ തകർത്തെന്നും വിമർശനങ്ങൾ വന്നു. ഇതിനെല്ലാം മറുപടി നൽകാൻ പൃഥ്വിക്ക് മുന്നിലുള്ള വഴിയാണ് അസ്രയേൽ

 



By admin