• Fri. May 15th, 2026

24×7 Live News

Apdin News

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Byadmin

May 15, 2026



തിരുവനന്തപുരം:വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം.നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് ആണ് സംഭവം. മഞ്ചവിളാകം സ്വദേശിനി രമ്യയും രണ്ട് മക്കളും താമസിക്കുന്ന വീട്ടിലാണ് സംഭവം.

വൈദ്യുതമീറ്ററില്‍ നിന്നും വയര്‍ ഘടിപ്പിച്ച് അത് വീടിന്റെ മുന്‍വശത്തെ വാതിലില്‍ ചുറ്റിവച്ച
നിലയിലായിരുന്നു. വെളളിയാഴ്ച രാവിലെ രമ്യയുടെ മൂത്തമകന്‍ അലന്‍ വാതില്‍ തുറന്നപ്പോള്‍ വൈദ്യുതാഘാതമേറ്റു.

അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുതമീറ്ററില്‍ നിന്നും കറണ്ട് കടത്തിവിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാരെയും രമ്യയുടെ സഹോദരനെയും വിവരമറിയിച്ചു.ഇവര്‍ അറിയിച്ചത് പ്രകാരം മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി. സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തി.

ഏറെനാളായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ് രമ്യ. കുടുംബ വഴക്കാണോ കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

By admin