ന്യൂദല്‍ഹി:: മുംബൈയിലെ സാധാരണക്കാരനായ തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍….ഇയാള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ധീരത കാട്ടിയില്ലായിരുന്നെങ്കില്‍ 175 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം സോണിയയും കൂട്ടരും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ. പാകിസ്ഥാന്‍ ഭീകരസംഘടനയായ ഐഎസ് ഐ ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുമായി ചേര്‍ന്ന് ആര്‍എസ്എസിനെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് 2008ല്‍ മുംബൈ ആക്രമണം ഉണ്ടായത്. ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ മുംബൈയില്‍ നാല് കേന്ദ്രങ്ങളില്‍ നടത്തിയ ആ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 175 പേര്‍. പരിക്കേറ്റത് 300 പേര്‍ക്ക്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ലക്ഷ്യമെന്തെന്നോ? മുബൈയില്‍ ഈ ഭീകരാക്രമണം നടത്തിയത് ഹിന്ദു ഭീകരരാണെന്ന് വരുത്തിത്തീര്‍ക്കുക.
കോണ്‍ഗ്രസ് ഭരിക്കുന്ന 2008ല്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍വിെസ് മണിയാണ് ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ഹിന്ദു ഭീകരത എന്ന ഇല്ലാക്കഥ കെട്ടിച്ചമച്ചുവെന്നും ഇതില്‍ ആര്‍എസ്എസിനെ കുടുക്കാനാണ് പാകിസ്ഥാന്‍ ചാരസംഘടനയെക്കൊണ്ട് മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. മുംബൈയില്‍ ആക്രമണത്തിന് വന്ന ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ എല്ലാം ഹിന്ദുക്കളാണെന്ന് വരുത്തിതീര്‍ക്കാനും ഇവര്‍ ശ്രമിച്ചു. മുംബൈയില്‍ നാല് സ്ഥലങ്ങളിലാണ് ലഷ്കറിനെക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആക്രമണം നടത്തിച്ചത്. ലഷ്കര്‍ ഇ ത്വയിബയല്ല, ഹിന്ദു ഭീകരരാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയതെന്ന കഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയത്.
അജ്മല്‍ കസബ് എന്ന ഭീകരന് സമീര്‍ ദിനേഷ ചൗധരിയെന്ന പേരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയത്. കയ്യില്‍ ഹൈന്ദവ ചരടും കെട്ടിക്കൊടുത്തു. പക്ഷെ തുക്കാറാം ഓംബ്ലെ എന്ന സത്യസന്ധനായ പൊലീസുദ്യാഗസ്ഥന്‍ അജ്മല്‍ കസബിന്റെ അടുത്തെത്തി. അജ്മല്‍ കസബ് ഇയാളെ വെടിവെച്ചു. നെഞ്ചില്‍ വെടിയുണ്ട തുളഞ്ഞുകയറുമ്പോഴും തുക്കാറാം ഓംബ്ലെ അജ്മല്‍ കസബിന്റെ തോക്കിന്‍ കുഴലില്‍ കടന്നുപിടിക്കുകയായിരുന്നു. ഇയാളാണ് കസബിനെ ജീവനോടെ പിടിക്കുന്നത്. ഇതോടെയാണ് സോണിയയുടെ നിര്‍ദേശപ്രകാരം ദിഗ് വിജയ് സിങ്ങും ചിദംബരവുമെല്ലാം കൂടിച്ചേര്‍ന്ന് മുംബൈയില്‍ നടന്നത് ഹിന്ദു ഭീകരാക്രമണമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അജണ്ട പൊളിഞ്ഞത്. കസബിനെ പിടികൂടിയില്ലായിരുന്നെങ്കില്‍ സോണിയാഗാന്ധി ആര്‍എസ്എസിനെ എന്നെന്നേയ്‌ക്കുമായി തീര്‍ക്കുമായിരുന്നുവെന്നും അക്കാലത്ത് കേന്ദ്ര ആഭ്യന്ത്രരവകുപ്പില്‍ ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി പറയുന്നു.