• Tue. Jul 22nd, 2025

24×7 Live News

Apdin News

തുടര്‍ച്ചയായ വൈദ്യുതി അപകടങ്ങള്‍; അടിയന്തര യോഗം വിളിച്ച് വൈദ്യുതി മന്ത്രി – Chandrika Daily

Byadmin

Jul 22, 2025


സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളില്‍ വൈദ്യുതി മന്ത്രി അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ 11ന് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

നെടുമങ്ങാട് അക്ഷയ് ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെഎസ്ഇബിയുടെ വീഴ്ചയാണ് കാരണമെന്നാണ് ആരോപണം. റിപ്പോര്‍ട്ട് വന്നതിന് ശേഷം കേസ് കൊടുക്കുന്നതില്‍ തീരുമാനത്തിലെത്തുമെന്ന് കുടുംബം അറിയിച്ചു. കുടുംബത്തിന് കെഎസ്ഇബി 25000 രൂപ അടിയന്തര ധനസഹായം നല്‍കി.

അതേസമയം യുവാവ് ഷോക്കേറ്റ് മരിച്ച പ്രദേശത്തെ ഭീഷണിയായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി.



By admin