• Mon. Jul 21st, 2025

24×7 Live News

Apdin News

തൃശ്ശൂരില്‍ മകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റില്‍

Byadmin

Jul 21, 2025


തൃശൂരില്‍ ഏഴു വയസുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പിതാവ് അറസ്റ്റില്‍. അഭിഭാഷകനായ പ്രതി ആറ് മാസത്തോളം മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി.

ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ഇതോടെ വീട്ടില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

By admin