കൊച്ചി : തെരുവ് നായ വിഷയത്തില്‍ മൃഗ സ്നേഹിക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ വിമര്‍ശനം. എല്ലാ തെരുവുനായകളെയും നല്‍കാമെന്നും കൊണ്ടു പൊയ്‌ക്കോളൂ എന്നും മൃഗസ്നേഹിയോട് ഹൈക്കോടതി പറഞ്ഞു.തെരുവുനായ പ്രശ്നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതി ഇങ്ങനെ വാക്കാല്‍ പറഞ്ഞത്.
തെരുവുനായ ആക്രമണം ഏറി വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.തെരുവ്നായ ആക്രമണത്തില്‍ എത്ര എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണം. സംസ്ഥാന പൊലീസ് മേധാവിയെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു.
നാലുമാസത്തിനിടെ 1,31,244 പേര്‍ക്കാണ് സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റത്. അഞ്ച് മാസത്തിനുള്ളില്‍ 16 പേര്‍ പേവിഷബാധയേറ്റ് മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.