• Sun. Jul 27th, 2025

24×7 Live News

Apdin News

തേവലക്കര സ്‌കൂള്‍ മാനേജറെ പുറത്താക്കി – Chandrika Daily

Byadmin

Jul 26, 2025


കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജറെ പുറത്താക്കി. സ്‌കൂളിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കെ ആര്‍ എ പ്രകാരം മാനേജര്‍ നടപടിക്ക് അര്‍ഹനായതാനില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളിന്റെ ചുമതല കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്ക് കൈമാറി. സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂള്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാനേജ്മെന്റിനും പ്രധാനാദ്ധ്യാപികക്കും ഗുരുതരവീഴ്ച ഉണ്ടായതായി കണ്ടെത്തി.

മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് തന്നെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡി ഇ ഒ യുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്ത്ര സഹായം നല്‍കും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പിക്കാന്‍ ഉള്ള നടപടികള്‍ തുടരുന്നുവെന്നും സ്‌കൂളുകളില്‍ സുരക്ഷ പ്രശ്‌നം ഉണ്ടായാല്‍ ചൂണ്ടി കാണിക്കാന്‍ ടോള്‍ ഫ്രീ നമ്പറുണ്ടെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. എന്നാല്‍ മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി.



By admin