• Tue. Jul 29th, 2025

24×7 Live News

Apdin News

ദിവ്യ ദേശ്മുഖിന് ത്രിമധുരം…ഗ്രാന്‍റ്മാസ്റ്റര്‍ പട്ടം കിട്ടി; 41 ലക്ഷത്തിന്റെ പ്രൈസ് മണി, ഒപ്പം കാന്‍ഡിഡേറ്റില്‍ മത്സരിക്കാന്‍ യോഗ്യതയും

Byadmin

Jul 28, 2025



ബടുമി(ജോര്‍ജ്ജിയ): ഫിഡെ ലോകകപ്പ് വനിതാ കിരീടവിജയം 19 കാരി ദിവ്യ ദേശ്മുഖിന് സമ്മാനിച്ചത് ത്രിമധുരം. കിരീടം നേടിയ ദിവ്യ ദേശ്മുഖിന് നേരിട്ട്  ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം കിട്ടി.

ഗ്രാന്‍റ് മാസ്റ്റര്‍ പദവി ലഭിയ്‌ക്കാന്‍ സാധാരണ മൂന്ന് ജിഎം നോം കിട്ടേണ്ടതുണ്ട്. അതല്ലെങ്കില്‍ ക്ലാസിക്ക് ചെസ്സില്‍ 2500 എന്ന റേറ്റിംഗ് കൈവരിച്ചിരിക്കണം. ഇത് രണ്ടും ദിവ്യ ദേശ്മുഖിനില്ലായിരുന്നു. പക്ഷെ ലോകത്തിലെ ചില മികച്ച ടൂര്‍ണ്ണമെന്‍റുകളില്‍ വിജയം കൊയ്താല്‍ അവര്‍ക്ക് നേരിട്ട് ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നല്‍കാറുണ്ട്. ആ അസുലഭ ഭാഗ്യമാണ് ഫിഡെ വനിതാ ലോകകിരീടം നേടിയതിലൂടെ ദിവ്യ ദേശ്മുഖ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ നാലാമത്തെ വനിതാ ജിഎം (ഗ്രാന്‍റ് മാസ്റ്റര്‍ ) ആയിരിക്കുകയാണ് ദിവ്യ ദേശ്മുഖ്. ഇതാണ് ദിവ്യ ദേശ്മുഖിന്റെ കണ്ണുകളെ ഈറനണിയിച്ചത്. ” ഇങ്ങിനെ ഒരു വഴിയിലൂടെ ഗ്രാന്‍റ് മാസ്റ്റര്‍ പദവി തന്നിലേക്ക് വന്നുചേരുമെന്ന് പ്രതീക്ഷിച്ചില്ല.”- കണ്ണീര്‍ തുടച്ച് ദിവ്യ ദേശ്മുഖ് പറഞ്ഞു.

നേരത്തെ ദിവ്യ ദേശ്മുഖിന് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വിമന്‍സ് ഗ്രാന്‍റ് മാസ്റ്റര്‍ (ഡബ്ല്യു ജിഎം) പദവിയും ലഭിച്ചിരുന്നു. ഗ്രാന്‍റ് മാസ്റ്റര്‍ പദവിയ്‌ക്ക് തൊട്ടുതാഴെയുള്ള പദവികളാണ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വിമന്‍സ് ഗ്രാന്‍റ് മാസ്റ്റര്‍ (ഡബ്ല്യു ജിഎം) എന്നിവ.

ഫിഡെ വനിതാ ലോകകിരീട ജേതാവിനുള്ള  41 ലക്ഷം രൂപയുടെ പ്രൈസ് മണി ദിവ്യ ദേശ്മുഖിന് ലഭിയ്‌ക്കും. മാത്രമല്ല, ഒരു ഇന്ത്യന്‍ വനിതാ താരം ഇതാദ്യമായാണ് ഫിഡെ വനിതാ കിരീടം നേടുന്നു എന്ന ചരിത്രനേട്ടവും ദിവ്യ ദേശ്മുഖിന് സ്വന്തം. ഇതിന് പുറമെ വിമന്‍സ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ദിവ്യ ദേശ്മുഖ് യോഗ്യതയും നേടി. ഈ വിമന്‍സ്  കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കുന്ന വ്യക്തിയായിരിക്കും ഇപ്പോഴത്തെ ചെസ്സിലെ ലോക കിരീടജേതാവിനെ വെല്ലുവിളിക്കുക.

By admin