തിരുവനന്തപുരം: ദൃശ്യം 3 കണ്ട നടന്‍ ഹരീഷ് പേരടിയ്‌ക്ക് നൂറ് നാവ്. ദൃശ്യം 3 എന്ന ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്നാണ് നടന്‍ ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ ജിത്തു ജോസഫിനും ഹരീഷ് പേരടി അഭിനന്ദനങ്ങള്‍ ചൊരിയുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ് വായിക്കാം…
ലാലേട്ടാ..അയച്ചുതന്ന പിറന്നാൾ സമ്മാനം കിട്ടി..”ദൃശ്യം3″ …കിടിലോൽ കിടുക്കി..മൂന്നാം തവണയും ജോർജ്ജുകുട്ടിയെ ഒരു കടുകുമണി അങ്ങട്ടോ ഇങ്ങട്ടോ ആവാതെ ഇങ്ങിനെ hold ചെയ്യുക എന്നത്…നമിച്ചു സാർ..പിറന്നാൾ സമ്മാനം ഉണ്ടാക്കിയ ആ പാചകക്കാരനില്ലെ..ജിത്തു ജോസഫ്…ഭീകരനാണയാൾ…13 വർഷം കൊണ്ട് അയാൾ പ്രേക്ഷകരെ മുഴുവൻ ജോർജ്ജുകുട്ടിയുടെ വേണ്ടപ്പെട്ടവരും ബന്ധുക്കളും അയൽക്കാരുമാക്കി മാറ്റി…ഒരിക്കലും അനുഭവിക്കാത്ത മനശാസ്‌ത്ര തന്ത്രങ്ങളിലൂടെ ജോർജ്ജുകുട്ടിയുടെ കുടുംബത്തിന്..പ്രേക്ഷകനെ അവനറിയാതെ കാവൽ നിർത്തി..ജിത്തുസാർ കലാകാരാ…അയാൾ ഇനിയും വരുമെന്ന് എനിക്കുറപ്പുണ്ട്..പിറന്നാൾ ആശംസകൾ ലാലേട്ടാ.
പലതുകൊണ്ടും ദൃശ്യം 3 തരംഗമാവുകയാണ്. ആദ്യ 24 മണിക്കൂറിനകം 5.87 ലക്ഷംബുക്കിംഗ് എന്ന അപൂര്‍വ്വ റെക്കോഡ് -ദൃശ്യം 3 സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിയറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.