തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളം പിടിക്കും.
സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണിത്.നേരത്തേ കെ എസ് ആര്‍ ടി സിയും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ജോലിക്കെത്താത്തവരുടെ ശമ്പളം പിടിക്കുമെന്നും ജൂലൈ മാസത്തെ ശമ്പളത്തില്‍ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പണിമുടക്ക് നേരിടാന്‍ 10 ഇന നിര്‍ദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കില്ലെന്നും സര്‍വീസുകള്‍ നടത്തുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞെങ്കിലും അത് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ തളളി.