• Tue. Oct 13th, 2026

24×7 Live News

Apdin News

ധോണിയെന്ന വൻമരം വീണു; ഡബിൾ സെഞ്ച്വറിയിൽ ലോകം കീഴടക്കി അയ്യർ

Byadmin

Oct 12, 2026


വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടി-20യിൽ 14 റൺസിന് പരാജയപ്പെടുത്തി അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തിയിരിക്കുകയാണ്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടോട്ടൽ വിജയകരമായി പ്രതിരോധിക്കുന്നത്.

ഈ മത്സരത്തിലും ഇന്ത്യൻ ടീം ടോട്ടൽ 200 കടന്നതോടെ ടി-20യിൽ ഏറ്റവും കൂടുതൽ തവണ ടീം 200+ ടോട്ടലുകളുടെ ഭാഗമാവുന്ന ക്യാപ്റ്റനായും അയ്യർ മാറി. 36 തവണയാണ് അയ്യരുടെ കീഴിൽ ടീം 200 കടക്കുന്നത്.

മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ മറികടന്നാണ് അയ്യരുടെ കുതിപ്പ്. വിരാട് കോലി (29), ഫാഫ് ഡു പ്ലെസിസ് (27), രോഹിത് ശർമ്മ (25), സൂര്യകുമാർ യാദവ് (23) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് ക്യാപ്റ്റന്മാർ.

മത്സരത്തിൽ ഇന്ത്യയ്ക്കായി ഓപ്പണർ അഭിഷേക് ശർമ്മ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 69 റൺസാണ് അഭിഷേക് നേടിയത്. ഇഷാൻ കിഷൻ 18 പന്തിൽ 37 റൺസും വൈസ് ക്യാപ്റ്റൻ തിലക് വർമ്മ 16 പന്തിൽ 28 റൺസും നേടി. നിതീഷ് കുമാർ റെഡ്ഡി 14 പന്തിൽ 21, അക്സർ പട്ടേൽ 14 പന്തിൽ 20 എന്നിവരും ഇന്ത്യക്ക് വമ്പൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി.

ഇന്ത്യൻ ബൗളിങ്ങിൽ അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകളും നമൻ ധീർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ അക്‌സർ പട്ടേൽ നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.







By admin