• Fri. Nov 20th, 2026

24×7 Live News

Apdin News

ധോണിയെ പോലെ കുറച്ചു താരങ്ങൾക്കേ ആരാധകരുടെ മനസ്സിൽ വികാരമാവാൻ കഴിയൂ: നിവിൻ പോളി

Byadmin

Nov 20, 2026


ഐപിഎല്ലിൽ നിന്നും ഇതിഹാസ നായകൻ എം.എസ് ധോണി വിരമിച്ചതിന് പിന്നാലെ ധോണിയെ കുറിച്ച് നടൻ നിവിൻ പോളി മുമ്പ് പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധോണിയെ കുറിച്ച് നിവിൻ പോളി സംസാരിച്ചിരുന്നത്.

“ധോണിയേക്കാൾ മികച്ച താരങ്ങൾ ഉണ്ടായേക്കാം. കണക്കുകളും റെക്കോർഡുകളും പരിശോധിച്ചാൽ അദ്ദേഹത്തെക്കാൾ മികച്ച പ്രകടനം നടത്തിയവരും ഉണ്ടാകാം. എന്നാൽ വളരെ കുറച്ചു താരങ്ങൾക്ക് മാത്രമേ ആരാധകരുടെ മനസ്സിൽ ഒരു വികാരമായി മാറാൻ കഴിയൂ” നിവിൻ പോളിയുടെ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കും. ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.

2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.







By admin