• Sat. Jul 26th, 2025

24×7 Live News

Apdin News

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ മുന്‍ ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Byadmin

Jul 26, 2025



കൊച്ചി: നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതികളായ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ വിനീത, രാധു, കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വിനീതയും രാധുവും ഹൈക്കോടതിയിലെത്തിയത്.

തിരുവനന്തപുരം കവടിയാറിലാണ് ദിയയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം വാങ്ങാന്‍ ക്യു ആര്‍ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നാണ് കൃഷ്ണകുമാറും മകളും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി.

 

By admin