• Tue. Jul 22nd, 2025

24×7 Live News

Apdin News

നാഗർകോവിൽ വരെ ടൂറിസ്റ്റ് ബസിലെത്തി, കെഎസ്ആർടിസിയിൽ മാറി കയറി കേരളത്തിലേക്ക്; എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Byadmin

Jul 22, 2025


തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കടത്തിയ 70 ഗ്രാം എംഡിഎംഎയുമായി പേരൂർക്കട കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി യുവരാജ് വി.ആർ(30), കാട്ടാക്കട, പൂവച്ചൽ, ആലുമുക്ക്,കൊണ്ണിയൂർ സ്വദേശി അൻവർ.എ(24) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ ഡാൻസാഫ് സംഘവും പാറശാല പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ബെംഗളുരുവിൽ നിന്നു വാങ്ങിയ എംഡിഎംഎയുമായി ദീർഘദൂര ബസിൽ നാഗർകോവിലിൽ എത്തിയശേഷം കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരത്തേക്ക് വരുമ്പോണ് പാറശാലയിൽ നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.

By admin