• Sat. Oct 10th, 2026

24×7 Live News

Apdin News

നാല് തവണ വീഴാത്ത ആദ്യ ഇന്ത്യൻ; പുതിയ ചരിത്രമെഴുതി തിലക് വർമ്മ

Byadmin

Oct 10, 2026


വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് ആണ് അടിച്ചെടുത്തത്.

മലയാളി താരം സഞ്ജു സാംസൺ വമ്പൻ തിരിച്ചുവരവ് നടത്തിയപ്പോൾ തിലക് വർമ്മയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചു.

41 പന്തുകളിൽ നിന്നും ഒമ്പത് ഫോറുകളും നാല് സിക്സുകളും അടക്കം 82 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. ഇഷാൻ കിഷൻ 43 റൺസും ശ്രേയസ് അയ്യർ 40 റൺസുമാണ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച് തിലക് വർമ്മ 44 റൺസ് നേടി പുറത്താവാതെ നിന്നു.

മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് തിലക് നേടിയത്. ഈ മത്സരത്തിൽ കൂടി 40 റൺസിന് പുറത്താവാതെ നിന്നതോടെ ഇന്റർനാഷണൽ ടി-20യിൽ നാല് തവണ 40 റൺസുകളിൽ പുറത്താവാതെ നിൽക്കുന്ന ആദ്യ ഇന്ത്യൻ താരമായും തിലക് മാറി.

2023ൽ വെസ്റ്റ് ഇൻഡീസിനെതിരെയും 2025ൽ സിംബാബ്വെയ്ക്കെതിരെയും 49 റൺസിന് പുറത്താവാതെ നിന്ന തിലക് ഈ വർഷം സിംബാബ്വെക്കെതിരെയും 40ൽ നോട്ട് ഔട്ടായി ക്രീസിൽ നിലയുറപ്പിച്ചു.

അതേസമയം ആദ്യ മത്സരം വിജയിച്ച ഇന്ത്യ വിജയം അവർത്തിക്കാനാവും രണ്ടാം മത്സരത്തിലും കളത്തിൽ ഇറങ്ങുക. പരമ്പരയിൽ നിലനിൽക്കണമെങ്കിൽ വിൻഡീസിനും വിജയം അനിവാര്യമാണ്.

വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ

ഷായ് ഹോപ്പ് (ക്യാപ്റ്റൻ) & (വിക്കറ്റ് കീപ്പർ), കാമിൽ പൂരൻ, ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഗുഡാകേഷ് മോട്ടി, ഷാമർ സ്പ്രിംഗർ, അകീൽ ഹോസിൻ, ഷാമർ ജോസഫ്.

ഇന്ത്യ പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബൈ, നമാൻ ധീർ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.







By admin