• Sat. Oct 10th, 2026

24×7 Live News

Apdin News

ഞാന്‍ ഡല്‍ഹിയില്‍ എത്തി മോദി, നിങ്ങള്‍ എന്താണ് ചെയ്യുന്നത്?, നിങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍ ഞാന്‍ കണ്ടു, പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തണം: ധ്രുവ് റാഠി

Byadmin

Oct 10, 2026


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തണമെന്ന് യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ധ്രുവ് റാഠി. ‘ഞാന്‍ ഡല്‍ഹിയില്‍ എത്തി. മോദി, നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ എന്ന ചോദ്യവുമായി അദ്ദേഹം രംഗത്തെത്തി. ഡല്‍ഹി ഏതാണ്ട് ലോക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ധ്രുവ് റാഠി ആരോപിച്ചു.

”സുഹൃത്തുക്കളേ, എന്തൊക്കെയുണ്ട് വിശേഷം? ഞാന്‍ ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി ഇവിടെ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍ ഞാന്‍ കണ്ടു. അമ്പതിലധികം മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു, ട്രെയിനുകള്‍ നിര്‍ത്തിവെച്ചു, ബസുകള്‍ റദ്ദാക്കി. പ്രതിഷേധത്തിന്റെ പേരില്‍ ഡല്‍ഹിയെ ഏതാണ്ട് ലോക്ഡൗണിലേക്ക് തള്ളിവിട്ടിരിക്കുകയാണ്,” ധ്രുവ് റാഠി പറഞ്ഞു.

പ്രതിഷേധത്തിന് ആരും എത്തില്ലെന്നാണ് ഐടി സെല്‍ പറയുന്നതെങ്കില്‍ ഇത്രയധികം സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ”യഥാര്‍ഥത്തില്‍ നിങ്ങള്‍ ഭയന്നിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്,” എന്നും ധ്രുവ് റാഠി പറഞ്ഞു.

ഒക്ടോബര്‍ 10-ന് ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ധ്രുവ് റാഠിയുടെ പ്രതികരണം.







By admin