• Mon. Sep 21st, 2026

24×7 Live News

Apdin News

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Byadmin

Sep 21, 2026



രുദ്രാക്ഷം ഒന്നു മുതൽ പതിനാല് മുഖം വരെയുള്ളതാണ് സാധാരണ ലഭ്യമായിട്ടുള്ളത്. മുഖം ഒന്നും ഇല്ലാത്തത് അത്യപൂർവമാണ്. ഏക മുഖത്തിനും പതിനാല് മുഖത്തിനും വില വളരെ കൂടുതലാണ്. അപൂർവമായി ലഭിക്കുന്നതാണ് ഗൗരീശങ്കരം എന്നറിയപ്പെടുന്ന ഇരട്ട രുദ്രാക്ഷം.

ഓരോ മുഖത്തിനും ഓരോ ദേവനെയും ഓരോ ഗ്രഹത്തിനെയും കണക്കാക്കുന്നു. അതിനാൽ തന്നെ അവ ധരിക്കുന്നത് ഗ്രഹദോഷത്തിന് പരിഹാരമാണ്. ഏത് പ്രായത്തിലുള്ളവർക്കും രുദ്രാക്ഷം ധരിക്കാം. സകല പാപങ്ങളിൽ നിന്നും മോചനം ലഭിക്കും ഇത് ധരിച്ചാൽ എന്നാണ് രുദ്രാക്ഷ മാഹാത്മ്യത്തിൽ പറയുന്നത്.

രുദ്രാക്ഷം ശിവനും സ്ഫടികം പാർവ്വതിയുമാണ്. ആയതിനാൽ അവ ഒന്നിടവിട്ട് ധരിക്കുന്നതും സാധാരണയാണ്. എല്ലാ ഗ്രഹങ്ങളും രാഹുകേതുക്കൾക്ക് അകത്തായി വരുന്ന കാളസർപ്പദോഷത്തിനും അഞ്ചു മുഖ രുദ്രാക്ഷം ധരിക്കുന്നത് പരിഹാരമാണ്.

By admin