നാസിക്കിലെ ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്താന്‍ ശ്രമിച്ച നിദാഖാന്‍ എന്ന പെണ്‍കുട്ടി ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. പക്ഷെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ കോടതിയ്‌ക്ക് മുന്‍പാകെ നിരത്തിയ ന്യായം അവര്‍ ഗര്‍ഭിണിയാണ് എന്നതാണ്.
കുറ്റവാളി എന്ത് കുറ്റം ചെയ്താലും മാനുഷിക പരിഗണന പ്രധാനമാണെന്നാണ് കോടതിയുടെ നിയമം. ഈ പഴുതാണോ കുറ്റം ചെയ്തവര്‍ ഉപയോഗിക്കുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. കോടതിയുടെ ജാമ്യത്തിന് വേണ്ടി കുറ്റവാളികള്‍ ഉപയോഗിക്കുന്ന കോടതിപ്പഴുതാണോ ഇവിടെയും ഉപയോഗിക്കുന്നത്? എന്തായാലും നിദാഖാന്റെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ ഗര്‍ഭിണിയാണ് എന്ന മെഡിക്കല്‍ കണ്ടീഷനില്‍ ജാമ്യം വേണമെന്ന് നിദാഖാന്റെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ ഇവര്‍ ടൂര്‍ പോയ ഫോട്ടോഗ്രാഫുകള്‍ കോടതിയെ കാണിച്ചാണ് പ്രോസിക്യൂഷന്‍ ഇവരുടെ ജാമ്യം നിഷേധിക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അപ്പോള്‍ ഗര്‍ഭം എന്നത് ജാമ്യം കിട്ടാന്‍ വേണ്ടി ഉപയോഗിച്ച വളഞ്ഞ വഴിയായിരുന്നോ?
ഇപ്പോള്‍ കുംഭമേളയില്‍ വൈറലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കേസിലും ഗര്‍ഭിണിയാണെന്ന വാദമാണ് ഉയര്‍ത്തപ്പെടുന്നത്. ഈ പെണ്‍കുട്ടിയെ ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കണമെന്ന ആവശ്യമുയര്‍ത്തി മധ്യപ്രദേശ് പൊലീസ് കേരളത്തില്‍ വന്നതോടെയാണ് ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഫര്‍മാന്‍ എന്ന യുവാവ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നാണ് മധ്യപ്രദേശ് വാദിക്കുന്നത്. 16 വയസ്സുകാരിയെ വിവാഹം കഴിച്ചതിന് മുസ്ലിം യുവാവായ ഫര്‍മാനെതിരെ പോക്സോ ഉള്‍പ്പെടെ നിരവധി കേസുകള്‍ എടുക്കും.അതിന് പുറമെ ഗര്‍ഭിണിയാക്കി എന്നതിന്റെ പേരില്‍ വേറെയും കേസെടുക്കും. ഇനി കുട്ടി ജനിച്ചു എന്ന കരുതുക. ഈ കുട്ടിയെ വളര്‍ത്താനുള്ള മുഴുവന്‍ ചുമതലയും ഫര്‍മാന്റെ ചുമലില്‍ ആയിരിക്കും.