• Tue. Jul 8th, 2025

24×7 Live News

Apdin News

നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ

Byadmin

Jul 8, 2025


പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 208 പേരാണുള്ളത്. നിപയുടെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു. യുവതിക്ക് 2 ഡോസ് മോണോ ക്ലോണൽ ആൻറി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിൽ പനി ബാധിച്ച് 12 പേരാണ് ചികിത്സയിലുള്ളത്.

By admin