സന: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇവാഞ്ചലിസ്റ്റ് ഡോ. കെ.എ. പോള്‍ അറിയിച്ചു. യെമനിലെ സനയില്‍ നിന്നും വീഡിയോ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉടനെ നിമിഷപ്രിയയെ വിട്ടയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അറിയിച്ചുകൊണ്ട് ഡോ.കെ.എ. പോള്‍ സനയില്‍ നിന്നും എക്സില്‍ പങ്കുവെച്ച സന്ദേശം:
BIG BREAKING NEWS. Indian Nurse Nimisha Priya from Sanaa , Yemen Prison will be released . English & Telugu . pic.twitter.com/oAbX5LABly
— Dr KA Paul (@KAPaulOfficial) July 21, 2025
യെമനിലേയും ഇന്ത്യയിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ രാത്രിയും പകലും നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനമുണ്ടായതെന്നും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവിന്റെ സ്ഥാപകന്‍ കൂടിയായ ഡോ. കെ.എ. പോള്‍ അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതില്‍ അദ്ദേഹം യെമനി ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു. നിങ്ങളുടെ ശക്തവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായി ഇടപെടലിന് നന്ദി എന്നാണ് ഡോ.കെ.എ. പോള്‍ പറഞ്ഞത്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഉടനെ നിമിഷപ്രിയയെ ഒമാന്‍ വഴി ജെദ്ദ, ഈജിപ്ത്, ഇറാന്‍ അഥവാ തുര്‍ക്കി വഴി ഇന്ത്യയില്‍ എത്തിക്കുമെന്നും ഡോ.കെ.എ. പോള്‍ പറയുന്നു.