പത്തനംതിട്ട:നിറപുത്തിരി പൂജകള്‍ക്ക് ശബരിമല നട ചൊവ്വാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറക്കും. ദീപം തെളിക്കുന്നതല്ലാതെ മറ്റ് പൂജകള്‍ ചൊവ്വാഴ്ച ഇല്ല.
ബുധനാഴ്ച പുലര്‍ച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും. നിറപുത്തരിയ്‌ക്കായുള്ള നെല്‍കതിരുകളുമായി ഘോഷയാത്ര ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
പൂജകള്‍ പൂര്‍ത്തിയാക്കി 30ന് രാത്രി 10 ന് നട അടയ്‌ക്കും.