തിരുവനന്തപുരം: കേരളാസര്‍വകലാശാലയില്‍ വൈസ് ചാന്‍സലറിനെതിരേ എസ്എഫ്‌ഐ യുടെ വന്‍ പ്രതിഷേധം കണ്ടതിന് പിന്നാലെ നിലപാട് കടുപ്പിച്ച് വൈസ് ചാന്‍സലര്‍ സിസാതോമസ്. ഓഫീസ് ഉപയോഗിക്കരുത് എന്ന് വ്യക്തമാക്കി റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന് കത്ത് നല്‍കിയിരിക്കുകകയാണ്. ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.
സര്‍വകലാശാലാ ക്യാമ്പസില്‍ കയറരുതെന്നും കത്തില്‍ പറയുന്നു. ഇതിന് പിന്നാലെ ഇന്നലെ എസ്എഫ്‌ഐ ക്കാര്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപിയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയില്‍ സാരമായ നാശനഷ്ടം ഉണ്ടായെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് കത്തില്‍ പറയുന്നത്. അതേസമയം സിസാതോമസിന്റെ താല്‍ക്കാലിക കാലാവധി കഴിയുകയാണ്. മോഹന്‍ കുന്നുമ്മേല്‍ റഷ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചുവരുന്ന സാഹചര്യത്തില്‍ അതിശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐയും യുവജനസംഘടനയായ ഡിവൈഎഫ്‌ഐ യും.
ഇന്നലെ കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നിരുന്നു. കേരളാ സര്‍വ കലാശാലയില്‍ പ്രവര്‍ത്തകര്‍ വിസിയുടെ ചേംബറിന് സമീപമെത്തി മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു. ഈ പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതേസമയം കത്ത് നിയമവിരുദ്ധമാണെന്നാണ് സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ മോഹന്‍കു ന്നമ്മലിന്റെ താല്‍ക്കാലിക ചുമതല വഹിച്ച സിസാതോമസ് അനില്‍കുമാറിനെതിരേ പ്രഖ്യാപിച്ച സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് തള്ളിയിരുന്നു.