• Tue. Jun 30th, 2026

24×7 Live News

Apdin News

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Byadmin

Jun 30, 2026


ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷ കുറ്റമറ്റ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചതിന് വന്‍കയ്യടിയാണ് ദേശീയ തലത്തില്‍ ഉയരുന്നത്. പരീക്ഷയെഴുതിയ 22.7 ലക്ഷം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഹാപ്പിയാണ്. വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളില്‍ കടത്തിവിടാത്ത സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടി സമരക്കാര്‍ വിവാദം ആളിക്കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരീക്ഷാനടത്തിപ്പിലെ കുറ്റമറ്റ കണിശത എല്ലാവരെയും തൃപ്തരാക്കി. വിവിധ രാജ്യങ്ങില്‍ നുണകളും അര്‍ധസത്യങ്ങളും കാട്ടുതീ വേഗതയില്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന ടെലഗ്രാം എന്ന ആപ് പരീക്ഷാദിവസങ്ങളില്‍ നിരോധിച്ചതോടെ ശത്രുക്കളുടെ വ്യാജപേപ്പര്‍ പ്രചരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സൈന്യം തന്നെയാണ് പ്രത്യേക ഹെലികോപ്റ്ററുകളില്‍ പരീക്ഷാ പേപ്പറുകള്‍ എത്തിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നു.

തെറ്റായ ഇലക്ട്രോണിക് സിഗ്നലുഖളെ തുരത്തുന്ന ജാമറുകളും എല്ലായിടത്തും ഉപയോഗിച്ചിരുന്നു. ഉപഗ്രഹ നിരീക്ഷണങ്ങളും നടത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും രഹസ്യാന്വേഷണ ഏജന്‍സികളുടെ ശക്തമായ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷ വന്‍വിജയമായി. ഇതോടെ കേന്ദ്രവിദ്യാഭ്യാസമന്ത്രിയ്‌ക്കതിരെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച അസംതൃപ്തി കെട്ടു.

ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 2020 മുതല്‍ നീറ്റ് പരീക്ഷയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിവരുന്നുണ്ട്. അതിപ്പോള്‍ 2026ല്‍ എത്തുമ്പോള്‍ കുറെക്കൂടി വിപുലമായെന്ന് മാത്രം. 22 ലക്ഷം പേര്‍ എഴുതുന്ന നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിവിദ്യാര്‍ത്ഥികളുടെ ചാമ്പ്യനായി മാറുക എന്ന തന്ത്രം അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഗവേഷണശാലയില്‍ വിരിഞ്ഞ തന്ത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2020ല്‍ കോവിഡ് കണക്കിലെടുത്ത് നീറ്റ് പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി എത്തിയിരുന്നു. അന്ന് എന്തിനാണ് നീറ്റ് പരീക്ഷയില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നതെന്ന് അത്ഭുതം തോന്നിയിരുന്നു. പക്ഷെ അത് വലിയൊരു അജണ്ടയുടെ ഭാഗമാണെന്ന് 2026ല്‍ എത്തുമ്പോള്‍ തിരിച്ചറിയപ്പെടുന്നുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നിരന്തരം പല വര്‍ഷങ്ങളില്‍ ഒരു പരീക്ഷാസംവിധാനത്തിനെതിരെ ആരോപണം ഉന്നയിച്ച് ആ സംവിധാനത്തെ തകര്‍ക്കുക എന്ന രീതി രാഷ്‌ട്രീയത്തില്‍ പതിവുള്ളതാണ്. 2020ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികസമ്മര്‍ദ്ദമുണ്ടാകുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇതുവഴി വിദ്യാര്‍ത്ഥി സമൂഹത്തെ കയ്യിലെടുക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശ്രമം. വൈറസ് പകരുന്നത് തടയാന്‍ നീറ്റ് പരീക്ഷയും ജെഇഇ പരീക്ഷയും റദ്ദാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം.

2021ലും നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ രാഹുല്‍ ഗാന്ധി ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. നീറ്റ് പരീക്ഷ നീട്ടണമെന്നും മറ്റ് പരീക്ഷകള്‍ ഇടയ്‌ക്ക് വരുന്നുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. കോവിഡ് മഹാമാരി കഴിഞ്ഞ ശേഷം നടത്തുന്ന പരീക്ഷയായതിനാല്‍ കുട്ടികള്‍ക്ക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ നീറ്റ് പരീക്ഷ നീട്ടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ടതോടെ ആ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ കാമ്പയിനാണ് രാഹുല്‍ നടത്തിയത്. വിദ്യാര്‍ത്ഥികളുടെ രക്ഷകന്‍ ചമയുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം.
2022ലും 2023ലും ദേശീയ രാഷ്‌ട്രീയ പരിപാടികള്‍ ഉണ്ടായതിനാല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെക്കുറിച്ച് കാര്യമായി ഇടപെടല്‍ നടത്തിയില്ല. കാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിലായിരുന്നു രാഹുല്‍ ഗാന്ധി ഈ വര്‍ഷങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കേന്ദ്ര ഭരണം പിടിക്കാന്‍ വേണ്ടി 2023ല്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന തിരിക്കിലായിരുന്നു രാഹുല്‍ ഗാന്ധി. 2024ല്‍ മോദി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി. അതിന് ശേഷം 2024 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി വീണ്ടും നീറ്റ് പരീക്ഷയ്‌ക്കെതിരെ ഉഗ്രവീര്യത്തോടെയാണ് രംഗത്തിറങ്ങിയത്.

സമ്പന്നര്‍ക്ക് വേണ്ടി മെറിറ്റുള്ള സാധാരണക്കാരെ തഴയുകയാണ് നീറ്റ് പരീക്ഷയിലൂടെ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പരീക്ഷയെഴുതുന്ന 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ചാമ്പ്യനാകാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശ്രമം. അന്നും വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മ്മേന്ദ്ര പ്രധാനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. അന്നും പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വീരവാദം. സമൂഹമാധ്യമങ്ങളിലും പാര്‍ലമെന്‍റിലും രാഹുല്‍ ഗാന്ധി വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ വിദ്യാര്‍ത്ഥികളുടെ അസ്വസ്ഥത മുതലാക്കുകയായിരുന്നു ലക്ഷ്യം.

2025ല്‍ വീണ്ടും രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയ്‌ക്കെതിരെ ആഞ്ഞടിച്ചു. അന്ന് മധ്യപ്രദേശിലെ ആകാംക്ഷ എന്ന വിദ്യാര്‍ത്ഥിനി നീറ്റ് പരീക്ഷാസമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്തിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അന്ന് ബഹളം വെച്ചത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടി നീറ്റ് പരീക്ഷ തന്നെ വേണ്ടെന്ന് വെയ്‌ക്കണമെന്ന പതിവ് പല്ലവി രാഹുല്‍ ആവര്‍ത്തിച്ചു. ഇപ്പോള്‍ 2026ല്‍ നീറ്റ് പരീക്ഷപേപ്പര്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് അധ്യാപകര്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി പേപ്പറുകളിലെ ചോദ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു. പണമെന്ന പ്രലോഭനത്തിന് അടിമപ്പെട്ടായിരുന്നു ഈ അധ്യാപകര്‍ ഇത് ചെയ്തത്. നീറ്റ് പരീക്ഷയ്‌ക്ക് ചോദ്യപേപ്പര്‍ എത്തിയപ്പോള്‍ അത് ഒരു സ്കൂള്‍ ചോര്‍ത്തുകയും ചെയ്തു. വരുടെ ലക്ഷ്യം. പേപ്പര്‍ ചോര്‍ച്ച ഉണ്ടായതിനെ വലിയ കലാപത്തിലേക്ക് എത്തുകയാണ് രാഹുല്‍ ഗാന്ധി.
പണക്കാര്‍ക്ക് മെഡിക്കല്‍ സീറ്റുകള്‍ കിട്ടാനാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. വാസ്തവത്തില്‍ മെറിറ്റുള്ള എത്രയോ പാവം പിടിച്ച കുട്ടികള്‍ നീറ്റ് നേടിയിരിക്കുന്നു. നീറ്റ് ഒരു വാണിജ്യ പരീക്ഷയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു കുറ്റപ്പെടുത്തല്‍ എന്നാല്‍ അങ്ങേയറ്റം പ്രൊഫഷണലിസം പിന്തുടരുന്ന പരീക്ഷയാണ് നീറ്റ്. വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ളവര്‍ക്ക് മാത്രമാണ് ഈ പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കുക. മാത്രമല്ല, ദേശീയ തലത്തില്‍ കേന്ദ്രീകൃത പരീക്ഷ നടത്തുമ്പോള്‍ തുല്യമായ പരീക്ഷാനിലവാരം കൊണ്ടുവരാന്‍ സാധിക്കും. കേന്ദ്രീകൃതപരീക്ഷയാകുമ്പോള്‍ പരീക്ഷാ മൂല്യനിര്‍ണ്ണയവും വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷ ബോര്‍ഡുകളുടെ ഭിന്നതകളില്ലാതെ നടത്താന്‍ കഴിയും എന്നതാണ് മെച്ചം.

തമിഴ്നാട്ടില്‍ ഡിഎംകെ നേതാക്കള്‍ക്ക് മാത്രമല്ല, മിക്ക സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ നേതാക്കള്‍ക്ക് സ്വന്തമായി മെഡിക്കല്‍ കോളെജുകളുണ്ട്. ഇവിടെ കോടികളുടെ കോഴ വാങ്ങിയാണ് പ്രവേശനം നടത്തിവന്നിരുന്നത്. എന്നാല്‍ കേന്ദ്രീകൃത നീറ്റ് പരീക്ഷ വന്നതോടെ ഈ കോഴ വാങ്ങിയുള്ള പ്രവേശനത്തിന് ഇരുട്ടടി കിട്ടി. നീറ്റ്പരീക്ഷയില്ലെങ്കില്‍ അവര്‍ ഇഷ്ടാനുസരണം കോഴ വാങ്ങി അതിലേക്ക് പ്രവേശനം നടത്തപ്പെടുന്ന സ്ഥിയായിരിക്കും സംഭവിക്കുക. നീറ്റ് പരീക്ഷയ്‌ക്ക് മുന്‍പ് വിവിധ സംസ്ഥാനസര്‍ക്കാരുകളുടെയും സ്വകാര്യമെഡിക്കല്‍ കോളെജുകളുടെയും നിരവധി പരീക്ഷകള്‍ കുട്ടികള്‍ മെഡിക്കല്‍ സീറ്റ് നേടാന്‍ എഴുതേണ്ടിവന്നിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷ വന്നതോടെ കുട്ടികള്‍ക്ക് മെഡിക്കല്‍ സീറ്റ് കിട്ടാന്‍ ഒറ്റ പരീക്ഷ മാത്രം എഴുതിയാല്‍ മതിയെന്ന സ്ഥിതിവന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബികളെയും പെരുപ്പിച്ച് കാട്ടുക വഴി നീറ്റ് പരീക്ഷയെ തകര്‍ത്തെറിയാനും സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ കോടികളുടെ കാപ്പിറ്റേഷന്‍ ഫീസ് വാങ്ങി സമ്പന്നര്‍ക്ക് മെഡിക്കല്‍ സീറ്റ് വില‍്ക്കുന്ന കാലത്തേക്ക് കൊണ്ടുപോകാനാണ് രാഹുല്‍ ഗാനധി ശ്രമിക്കുന്നത്. നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങള്‍ പെരുപ്പിച്ച് കാട്ടി വിദ്യാര്‍ത്ഥികളെ അസംതൃപ്തരാക്കി അവരെ ജെന്‍സീ കലാപത്തിന് ഒരുക്കുക എന്നതും രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമാണ് എന്ന് ആരോപിക്കപ്പെടുന്നു. ഇതും ഒരു അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണെന്നും കരുതപ്പെടുന്നു. .



By admin