• Sun. Jun 7th, 2026

24×7 Live News

Apdin News

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

Byadmin

Jun 7, 2026


നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബംഗ്ലാദേശി സൈന്യം ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

ബംഗാൾ ; അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളെ മടക്കി അയക്കാൻ ശ്രമിച്ച ബിഎസ് എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം.ബംഗ്ലാദേശിലെ നവഗാവ് സെക്ടറിലൂടെ എത്തിയ 17 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കാനാണ് അതിർത്തി സുരക്ഷാ സേന ശ്രമിച്ചത് . എന്നാൽ ഇതിനെ തടയാൻ ബംഗ്ലാദേശ് അതിർത്തി ഗാർഡ് (ബിജിബി) നാട്ടുകാരെ കൂട്ടി അതിർത്തിക്ക് സമീപം എത്തിയതോടെ സ്ഥിതിഗതികൾ വഷളായി.

അറസ്റ്റിലായ വ്യക്തികൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിർത്തി കടന്ന് തിരിച്ചയക്കുമെന്നും ബിഎസ്എഫ് വ്യക്തമാക്കി. എങ്കിലും ഇവരെ സ്വീകരിക്കാൻ ബിജിബി വിസമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വ്യക്തികളെ തങ്ങളുടെ രാജ്യത്തെ പൗരന്മാരായി കണക്കാക്കുന്നില്ലെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബിഎസ്എഫിനെ അക്രമിക്കാൻ വടികളുമായാണ് ബംഗ്ലാദേശി നാട്ടുകാരും എത്തിയത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ സംയമനം പാലിക്കുകയും സാഹചര്യം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഫ്‌ലാഗ് മീറ്റിങ് വിളിക്കാനുള്ള ബിഎസ്എഫിന്റെ ആവശ്യം ആദ്യം ബിജിബി നിരസിച്ചു. എന്നാൽ, അതിർത്തിയിൽ കുടുങ്ങിയവർ തങ്ങൾ ബംഗ്ലാദേശ് സ്വദേശികളാണെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. ഖുൽന സ്വദേശിനിയായ ഒരു സ്ത്രീ തനിക്ക് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങണമെന്ന് അപേക്ഷിക്കുന്ന ദൃശ്യങ്ങൾ ബിജിബിയെ സമ്മർദ്ദത്തിലാക്കി. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ നുഴഞ്ഞുകയറ്റക്കാരെ ബംഗ്ലാദേശിലേയ്‌ക്ക് തന്നെ മടക്കി അയച്ചിട്ടാണ് ബിഎസ് എഫ് പിന്മാറിയത്.

 

 



By admin