• Wed. Oct 28th, 2026

24×7 Live News

Apdin News

നെന്മാറയില്‍ അയല്‍വാസിയുടെ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, സഹോദരിക്ക് പഠന സഹായം

Byadmin

Oct 28, 2026


പാലക്കാട്:നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മൂത്തമകള്‍ അതുല്യയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇളയ മകള്‍ അഖിലയ്‌ക്ക് പഠന സഹായവും ഉറപ്പാക്കും.

2025 ജനുവരിയിലാണ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവര്‍ കൊല്ലപ്പെടുന്നത്.

2019 ആഗസ്റ്റില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തി. ചെന്താമരയെ, ഭാര്യ വിട്ടു പോകാന്‍ കാരണം ഭാര്യയുടെ സുഹൃത്തായ സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ചെന്താമര ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയ്‌ക്ക് 2026 ജൂലായ് 20ന് പാലക്കാട് അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.

 

 

By admin