• Thu. Jun 11th, 2026

24×7 Live News

Apdin News

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

Byadmin

Jun 11, 2026


തിരുവനന്തപുരം: നെയ്യാറ്റിന്‍കര ദേവസ്വത്തിലെ ഇരുപതിലേറെ ക്ഷേത്രങ്ങളിലെ സ്വര്‍ണം വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സംബന്ധിച്ച് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ സ്വര്‍ണം വെള്ളി ആഭരണങ്ങളെ സംബന്ധിച്ച് ഹൈക്കോടതിക്ക് നല്‍കാന്‍ തയാറാക്കിയ റിപ്പോര്‍ട്ടും സ്റ്റോക്ക് രജിസ്റ്ററിലെ കണക്കും തമ്മിലുള്ള വ്യത്യാസം വന്നതിന് പിന്നാലെയാണ് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ തീരുമാനമായത്.

ക്ഷേത്രങ്ങളിലെ ആഭരണങ്ങള്‍ സംബന്ധിച്ച് കണക്കെടുത്തിട്ട് വര്‍ഷങ്ങളായി. തിരുവാഭരണങ്ങള്‍ എടുക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവ മാത്രം എടുത്ത് ഉപയോഗത്തിനു ശേഷം തിരികെ വയ്‌ക്കുകയാണ് പതിവ്. നടയ്‌ക്കു വയ്‌ക്കുന്ന ആഭരണങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ദേവസ്വം മന്ത്രി കെ.മുരളീധരന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.



By admin