• Sun. Oct 25th, 2026

24×7 Live News

Apdin News

നേപ്പാളിലെ ജെന്‍സീകള്‍ക്ക് മതിയായി….അന്നത്തെ കലാപം തെറ്റായി; അവര്‍ പറയുന്നു “ഇന്ത്യയില്‍ പ്രധാനമന്ത്രിയായി മോദി വന്നാല്‍ നേപ്പാള്‍ പുരോഗമിയ്‌ക്കും”

Byadmin

Oct 25, 2026


ന്യൂദല്‍ഹി: നേപ്പാളില്‍ ജെന്‍സീ കലാപം നടത്തിയ കുട്ടികള്‍ ആ കലാപം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജെന്‍സീ കലാപത്തില്‍ പങ്കെടുത്ത കുട്ടികളുടെ ഒരു വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ പറയുന്നത് എന്താണെന്നോ? “ഇന്ത്യയില്‍ പ്രധാനമന്ത്രിയായി മോദി നിലനില്‍ക്കണം. എങ്കില്‍ നേപ്പാള്‍ പുരോഗമിയ്‌ക്കും”. .

നേപ്പാളിലെ ജെന്‍സീ കുട്ടികള്‍ പറയുന്നു:

ഇന്ത്യയില്‍ ജെന്‍സീ കലാപത്തിന് കുട്ടികളുടെ ഇടത്, നക്സലൈറ്റ്, ഇന്ത്യാമുന്നണി, സിജെപി പ്രസ്ഥാനങ്ങള്‍ പ്രേരിപ്പിക്കുമ്പോള്‍ നേപ്പാളില്‍ ജെന്‍സീ കലാപം നടത്തിയത് തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞ നേപ്പാളി ജെന്‍സീ കുട്ടികളെ കാണൂ എന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. 2025 സെപ്തംബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് നേപ്പാളില്‍ ജെന്‍സീ കലാപം നടന്നത്. ഈ രണ്ട് രാപ്പകലുകളിള്‍ യുവാക്കളും കൗമാരക്കാരും അക്രമാസക്തരായി തെരുവിലിറങ്ങി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ത്തു, തീവെപ്പ് നടത്തി, പൊലീസിനെ ആക്രമിച്ചു. ആകെ 77 പേര്‍ കൊല്ലപ്പെട്ടു.
നേപ്പാളില്‍ ജെന്‍സീ കലാപത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ്മ ഒലി രാജിവെച്ചു.

പക്ഷെ ഇപ്പോള്‍ ആ ജെന്‍സീ കുട്ടികള്‍ പറയുന്നു അന്നത്തെ കലാപം ഒരു വലിയ അബദ്ധമായിരുന്നു എന്ന്. അന്ന് നേപ്പാള്‍ ഭരണം അട്ടമറിച്ച യുവാക്കള്‍ പറയുന്നു:”ഇന്ത്യയില്‍ പ്രധാനമന്ത്രിയായി മോദി വേണം, എങ്കില്‍ നേപ്പാള്‍ പുരോഗമിയ്‌ക്കും”. നേപ്പാളിന്റെ പുരോഗതി ലക്ഷ്യം വെച്ചാണ് നേപ്പാളില്‍ കലാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിച്ചതെങ്കിലും അത് അബദ്ധമായിരുന്നു എന്ന് നേപ്പാളിലെ കൗമാരക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം ജെന്‍സീകളുടെ പ്രതിനിധിയായി റാപ്പര്‍ ഗായകനായ ബാലെന്‍ ഷാ അധികാരത്തില്‍ വന്ന ശേഷം നേപ്പാള്‍ എന്നത്തേക്കാളും അധപതിക്കുകയായിരുന്നു. അവിടെ ആളുകളുടെ ശമ്പളം തന്നെ മൂന്നില്‍ ഒന്നായി വെട്ടിച്ചുരുക്കപ്പെട്ടു. സാമ്പത്തികമാന്ദ്യത്തില്‍ രാജ്യം തകര്‍ന്നു.



By admin