അബൂജ : ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വടക്കൻ-മധ്യ നൈജീരിയയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബോട്ട് മുങ്ങിയുണ്ടായ ഈ അപകടത്തിൽ കുറഞ്ഞത് 25 പേരെങ്കിലും മരിച്ചതായി സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
നൈജീരിയയിലെ ഷിരോറോ മേഖലയിലെ ഗുമു ഗ്രാമത്തിന് സമീപം ശനിയാഴ്ചയാണ് ദാരുണമായ അപകടം നടന്നതെന്ന് ഉദ്യോഗസ്ഥർ നൽകിയ വിവരം. ഒരു മാർക്കറ്റിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മറിഞ്ഞത്. അപകടത്തെ തുടർന്ന് നൈജീരിയയിലെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം ഹുസൈനി സംഭവത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിട്ടിട്ടുണ്ട്.
അപകടത്തിന് ശേഷം തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മരണസംഖ്യ വർദ്ധിച്ചേക്കാമെന്നും ഇബ്രാഹിം ഹുസൈനി വ്യക്തമാക്കി.