ഓസ്ലോ: നോര്‍വ്വേ ചെസ്സില്‍ ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ഈ വിജയത്തോടെ ദിവ്യദേശ്മുഖ് നോര്‍വ്വെ ചെസ്സില്‍ ഒന്നാം സ്ഥാനത്തെത്തി. കറുത്ത കരുക്കള്‍ ഉപയോഗിച്ചാണ് ദിവ്യ കളിച്ചത്. ഈ വിജയത്തോടെ ദിവ്യ ദേശ് മുഖ് എട്ടര പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ്. എട്ട് പോയിന്‍റോടെ ബിബിസാര അസോബയേവ എട്ട് പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ കൊനേരു ഹംപി നാലര പോയിന്‍റോടെ ഏറ്റവും പിന്നിലാണ്.
പ്രജ്ഞാനന്ദയുമായി അഞ്ചാം റൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗുകേഷ് ജയിച്ചു. മാഗ്നസ് കാള്‍സനെ തോല്‍പിച്ച് സ്റ്റാറായി നില്‍ക്കുന്ന പ്രജ്ഞാനന്ദയ്‌ക്ക് പക്ഷെ ആ ഫോം ഗുകേഷിനെതിരെ നിലനിര്‍ത്താനായില്ല. ക്ലാസിക്കല്‍ ഗെയിമില്‍ തന്നെയാണ് ഗുകേഷ് വിജയം നേടിയത്. ഇതോടെ ആറര പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തി. പ്രജ്ഞാനന്ദ ആറ് പോയിന്‍റോടെ നാലാം സ്ഥാനത്തുണ്ട്. പത്ത് പോയിന്‍റോടെ അലിറെസ ഫിറൂഷയാണ് മുന്നില്‍.
ഇതിനിടെ പ്രജ്ഞാനന്ദയുമായി തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി. വെസ്ലി സോയാണ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. ഈ തോല്‍വിയോടെ മാഗ്നസ് കാള്‍സന്‍ നാലര പോയിന്‍റോടെ നാലാം സ്ഥാനത്താണ്. വെസ്ലി സോ എട്ടരപോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.