• Tue. Jul 22nd, 2025

24×7 Live News

Apdin News

ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ പ്രയാസം ! പാകിസ്ഥാനിൽ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തു

Byadmin

Jul 22, 2025



ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ദൈവനിന്ദ ആരോപിച്ച് ഒരു ക്രിസ്ത്യൻ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ലാഹോറിലെ നിഷാത് കോളനിയിലാണ് സംഭവം നടന്നത്. മുസ്ലീം യുവാവായ സനൂർ അലിയുടെ പരാതിയിലാണ് ആമിർ മാസിഹിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഓഫീസർ സുൽഫിക്കർ അലി പറഞ്ഞു.

അയൽക്കാരനായ മാസിഹ് തന്റെ പലചരക്ക് കടയിൽ വന്ന് മോശം സാമ്പത്തിക സ്ഥിതി കാരണം പാകിസ്ഥാൻ വിടുന്നതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. പിന്നീട്, പെട്ടെന്ന് പ്രവാചകനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് മുസ്ലിം യുവാവായ സനൂർ അലി പോലീസിനോട് പറഞ്ഞു.

പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295 സി പ്രകാരം കേസിൽ കേസ് രജിസ്റ്റർ ചെയ്യുകയും മാസിഹിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രവാചകന്റെ നാമം അശുദ്ധമാക്കുന്ന കുറ്റമാണ് പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295 സി കൈകാര്യം ചെയ്യുന്നത്. ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ ആണ്.

എന്നാൽ ഇത് വ്യാജ കേസാണെന്ന് മാസിഹിന്റെ കുടുംബം പറയുന്നത്. കടയുടമയും മാസിഹും വർഷങ്ങളായി ഒരേ തെരുവിലാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മഴവെള്ളം ഒഴുകിപ്പോകുന്നതുമായി ബന്ധപ്പെട്ട് അവർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായി. മാസിഹ് തന്റെ വീട്ടിൽ നിന്നുള്ള വെള്ളം തെരുവിലേക്ക് ഒഴുക്കിവിട്ടതായും അത് തന്റെ കടയിലേക്ക് പ്രവേശിച്ചതായും കടയുടമ അലി ആരോപിച്ചു. പിന്നീട് സനൂർ അലി , മാസിഹിനെതിരെ ദൈവനിന്ദയ്‌ക്ക് കേസ് നൽകിയെന്നുമാണ് ബന്ധുക്കളുടെ വിമർശനം.

അതേ സമയം പാകിസ്ഥാനിൽ ദൈവനിന്ദ ഒരു സെൻസിറ്റീവ് വിഷയമാണ്. അവിടെ ഇസ്ലാമിനെയോ ഇസ്ലാമിക വ്യക്തികളെയോ അപമാനിക്കുന്ന ആർക്കും വധശിക്ഷ നൽകാം. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ പലപ്പോഴും ദൈവനിന്ദയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്.

By admin