ദുബായ് : ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ പഞ്ചസാര ചേര്‍ത്ത മധുരമുള്ള പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്നു.
പുതിയ സംവിധാനം പ്രകാരം, 100 മില്ലി ലിറ്ററിലെ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയാവും എക്‌സൈസ് നികുതി നിശ്ചയിക്കുക, പഞ്ചസാരയുടെ അളവ് ഉയരുന്നതനുസരിച്ച്
ഉയര്‍ന്ന നികുതി ഈടാക്കും.
ഉയര്‍ന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗം കുറയ്‌ക്കുകയും പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ക്ക് 2017 ല്‍ യുഎഇ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തിയിരുന്നു. 2019 ല്‍ പഞ്ചസാരചേര്‍ത്ത കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി നിശ്ചയിച്ചു. എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതിയാണുള്ളത്.