• Sat. Jul 12th, 2025

24×7 Live News

Apdin News

പണിമുടക്ക് ദിനത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ പീഡനശ്രമം; അങ്കമാലിയിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Byadmin

Jul 11, 2025



അങ്കമാലി: പണിമുടക്ക് ദിനത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ പീഡനശ്രമം. അങ്കമാലി തുറവൂരിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി സന്തനൂർ ബിസ്വാലാണ് അറസ്റ്റിലായത്. തുറവൂര്‍ ഭാഗത്തെ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങി വരികയായിരുന്ന യുവതിക്ക് നേരെയായിരുന്നു അതിക്രമം.

പണിമുടക്ക് ദിവസമായ ജൂലൈ 9ന് ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. പണിമുടക്കായതിനാൽ റോഡിൽ ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്തായിരുന്നു അതിഥി തൊഴിലാളിയുടെ ആക്രമണം. 36 വയസുകാരിയെ കടന്നു പിടിച്ച് മറ്റൊരു ഭാഗത്തേക്ക് തള്ളിയിട്ട ശേഷം വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയായിരുന്നു പ്രതി.

യുവതി ബഹളമുണ്ടാക്കി റോഡിലൂടെ ഓടുകയായിരുന്നു. പിന്നാലെ പ്രതിയുമുണ്ടായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും ബൈക്കില്‍ വന്നവരും നാട്ടുകാരും ഇടപെട്ടാണ് രക്ഷപെടുത്തിയത്. പിന്നാലെ ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ റിമാഡ് ചെയ്തതായി അങ്കമാലി പോലീസ് അറിയിച്ചു.

By admin