• Sat. Jul 12th, 2025

24×7 Live News

Apdin News

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച 5 പേര്‍ അറസ്റ്റില്‍

Byadmin

Jul 11, 2025



തൃശൂര്‍: ദേശീയ പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പാലുവായ് സ്വദേശി വടാശേരി വീട്ടില്‍ ലുട്ടു എന്ന് വിളിക്കുന്ന അനീഷ്, തിരുവെങ്കിടം പനങ്ങോടത്ത് പ്രസാദ്, ഇരിങ്ങപ്പുറം കുളങ്ങര സുരേഷ് ബാബു, മാവിന്‍ചുവട് പുതുവീട്ടില്‍ മുഹമ്മദ് നിസാര്‍, കാരക്കാട് കക്കാട്ട് രഘു എന്നിവരെയാണ് ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറെ നടയിലെ സൗപര്‍ണിക ഹോട്ടലിലാണ് ആക്രമണം നടത്തിയത്.

ദേശീയ പണിമുടക്ക് ദിവസം തുറന്നു പ്രവര്‍ത്തിച്ച ഹോട്ടലിന് മുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും അക്രമി സംഘം അടിച്ചു തകര്‍ത്തു. അറസ്റ്റിലായ അഞ്ച് പേരും വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഭാരവാഹികളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

By admin