പത്തനംതിട്ട: പത്തനംതിട്ടയില്‍ പരക്കംപാഞ്ഞ കുതിര സ്‌കൂട്ടറില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ ഏറെ നേരം പരിഭ്രാന്തി പരത്തിയ ശേഷമാണ് കുതിരയെ പിടിച്ചുകെട്ടാനായത്. അഴൂര്‍ ജംഗ്ഷനിലൂടെ നടത്തിക്കൊണ്ടുവരുന്നതിനിടെ കുതിര വിരണ്ടോടുകയായിരുന്നു. ഒടുവില്‍ ഒരു പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു. പറക്കോട് സ്വദേശി ജോര്‍ജിന്‌റെ സ്‌കൂട്ടറിലും അഴൂര്‍ സ്വദേശി സംഗീതയും മകന്‍ ആറുവയസുകാരനായ ദശ്വന്തും സഞ്ചരിച്ച സ്‌കൂട്ടറിലും കുതിര ഇടിച്ചു. സ്‌കൂട്ടറുകള്‍ മറിഞ്ഞു വീണതിനെത്തുടര്‍ന്ന് മൂന്നു പേര്‍ക്കും പരിക്കേറ്റു. സ്‌കൂട്ടറുകള്‍ ഭാഗികമായി തകര്‍ന്നു.അപകടത്തില്‍ കുതിരയ്‌ക്കും പരുക്കുണ്ട്. അഴൂര്‍ സ്വദേശിയുടേതാണ് കുതിര.