പത്തനംതിട്ട കോയിപ്പുറം നെല്ലിക്കലില്‍ പുഞ്ചപാടത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.ദേവ് ശങ്കറിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയാണ് കോയിപ്പുറം നെല്ലിക്കലില്‍ പുഞ്ചപാടത്ത് മീന്‍ പിടിക്കാന്‍ ഇറങ്ങിയ മൂന്നുയുവാക്കള്‍ പുഞ്ചപ്പാടത്ത് വീണത്. രാത്രി ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൂന്നാമന്‍ ദേവി ശങ്കരന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മലപ്പുറം എടപ്പാള്‍ അയിലക്കാട് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.