
പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ 25 കുടുംബങ്ങൾ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. സിപിഎം ലോക്കൽ നേതൃത്വത്തിന്റെ അഴിമതിക്കെതിരെ പ്രതിഷേധിച്ചാണ് കുടുംബങ്ങൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് . ഇലന്തൂർ പരിയാരം, വരട്ടുചിറ പ്രദേശങ്ങളിൽ നിന്നുള്ള സി.പി .എം പ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് ബിജെപിയിൽ അംഗത്വമെടുത്തത് . പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജിന്റെ നേതൃത്വത്തിൽ ഇവരെ പാർട്ടിയിലേയ്‌ക്ക് സ്വീകരിച്ചു.
വർഷങ്ങളായി സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന കുടുംബങ്ങളാണ് പാർട്ടി വിട്ടത്. ഇതിനെത്തുടർന്ന് ഈ പ്രദേശത്ത് ബിജെപി പുതിയ യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. വീട് വെക്കാൻ മണ്ണെടുക്കുന്നതിന് 25,000രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് പരാതി. സിപിഎം പരിയാരം ലോക്കൽ കമ്മിറ്റിക്കെതിരെയാണ് ആരോപണം.
സിപിഎം പ്രവർത്തകൻ ബാബുവിന്റെ കുടുംബം ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ടത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് സിപിഎം വ്യക്തമാക്കി. സിപിഎമ്മിന് സ്വാധീനമുള്ള മേഖലയായായിരുന്നു ഇത്.