പത്തനംതിട്ട കോന്നിയില്‍ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാല്‍ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.
അപകടത്തില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ ഏഴുമണിയോടെ തുടരും. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നും മഹാദേവ പ്രധാനയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.