• Thu. Jul 17th, 2025

24×7 Live News

Apdin News

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

Byadmin

Jul 16, 2025


ബെയ്ജിങ് : ചൊവ്വാഴ്ച ചൈനയിലെ ടിയാൻജിൻ നഗരത്തിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) യോഗത്തിൽ പഹൽഗാം ആക്രമണത്തെക്കുറിച്ച് പൊള്ളയായ വാദങ്ങൾ നിരത്തി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും സമാധാനവും സ്ഥിരതയും നിലനിർത്താൻ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വാദിച്ചു.

സംഘർഷത്തിനും സമ്മർദ്ദത്തിനും പകരം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയുമാണ് തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കേണ്ടതെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത് വളരെ തെറ്റായ രീതിയിലാണ്.

പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാന് നൽകുന്നത് വളരെ നിർഭാഗ്യകരമാണ്. വിശ്വസനീയമായ അന്വേഷണമോ പരിശോധിക്കാവുന്ന തെളിവുകളോ ഇല്ലാതെയാണ് തന്റെ രാജ്യത്തിനെ പ്രതിപ്പട്ടികയിൽ നിലനിർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനയിലെ ടിയാൻജിൻ നഗരത്തിൽ നടന്ന എസ്‌സി‌ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദക്ഷിണേഷ്യയിൽ വളരെ അസ്വസ്ഥമായ സംഭവവികാസങ്ങൾ നടന്നിട്ടുണ്ടെന്ന് ദാർ പറഞ്ഞു.

മറുവശത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബീജിംഗിൽ നടന്ന സംയുക്ത കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദം കൂടുതൽ ആഴത്തിലാക്കുന്നതിനും പൊതുവായ പ്രാദേശിക ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഇസ്ലാമാബാദിന്റെ പ്രതിബദ്ധത പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ടിയാൻജിനിൽ നടക്കുന്ന യോഗത്തിന് മുമ്പ് ജിൻപിംഗ് കൂടിക്കാഴ്ച നടത്തിയ 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരിലും സ്ഥിരം സമിതികളുടെ തലവന്മാരിലും ദാറും ഉൾപ്പെടുന്നുണ്ട്.



By admin