• Mon. Oct 5th, 2026

24×7 Live News

Apdin News

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Byadmin

Oct 3, 2026


ന്യൂദല്‍ഹി : പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യയുടെ നടപടി. ഫിറോസ്പൂരിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവച്ചുകൊന്നെന്ന പാകിസ്ഥാന്‍ ആരോപണത്തിന് പിന്നാലെയാണ് നടപടി.

പ്രകോപനമില്ലാതെ വെടിവച്ചെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളി.മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ മൂന്നുപേര്‍ ശ്രമം നടത്തിയെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കള്ളക്കടത്തിനുള്ള നീക്കമാണ് നടന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. നുഴഞ്ഞുകയറ്റം തടയാന്‍ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിനാലാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെ നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.നേരത്തേ വിഷയത്തില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പാകിസ്ഥാന്‍ വിളിച്ചു വരുത്തിയിരുന്നു.

 



By admin