• Tue. Jun 23rd, 2026

24×7 Live News

Apdin News

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

Byadmin

Jun 23, 2026


ന്യൂദൽഹി: അയോധ്യയിൽ നടന്ന യോഗത്തിൽ പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബൽ ഫെസ്റ്റിവൽ 2026 ദേശീയ സംഘാടക സമിതിയെ പ്രഖ്യാപിച്ചു.

അമ്പിളി ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ ജനറൽ സെക്രട്ടറി വിനോദ് കുമാർ കല്ലേത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡോ. ഗിരിധരറാവു അധ്യക്ഷൻ ആയ സമിതിയിൽ കൈതപ്പുറം ദാമോദരൻ നമ്പൂതിരി, പത്മശ്രീ ഡോ. ഓമനക്കുട്ടി ടീച്ചർ, ദംവിധായാൻ ഹരിഹരൻ, സാഹിത്യ നായകന്മാരായ സി. രാധാകൃഷ്ണൻ, കാവാലം ശശികുമാർ, ഡോ. റ്റി.പി. ശശികുമാർ, ഡോ. എം.വി. നടേശൻ, ഡോ.ഇ.എം. ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണ മേനോൻ, ഡോ. അനിത ശങ്കർ, ഡോ. ഗീത, ലക്ഷ്മി കാനത്തു, പ്രൊഫ. പി. ശിവപ്രസാദ്, ഡോ. മീരാ നായർ,ഡോ.ലാൽകൃഷ്ണ, സുബി കൃഷ്ണൻ, ഡോ. എൻ. ജി. മേനോൻ, നരംസിംഹ എമ്പ്രാന്തിരി, അഡ്വ. അരുൺ കുമാർ,അഡ്വ. ഗിരീഷ് കുമാർ ,കണ്ണൂർ വിനോദ്, മോഹൻജി ,കെ.പി. മണിലാൽ, പ്രൊഫ. ലേഖ തങ്കച്ചി, രാംമോൻ, സുധീഷ് ബാബു എന്നിവരടങ്ങുന്ന 101അംഗ സമിതിയാണ് രൂപീകരിച്ചത്. ബിജോ വിജയൻ റാന്നി സ്വാഗതംവും സതി സുനിൽ നന്ദിയും പറഞ്ഞു. ഹരി ഹരസുതൻ, സീന മനോജ്, ദിവ്യ.ടി.നായർ, ബിന്ദു വിനോദ് , ദാസപ്പൻ എന്നിവർ സംസാരിച്ചു.



By admin