• Mon. Nov 23rd, 2026

24×7 Live News

Apdin News

പാറ്റാ പാർട്ടി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠി കുടുങ്ങി : ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ഡൽഹി കോടതി

Byadmin

Nov 23, 2026



ന്യൂഡൽഹി : യൂട്യൂബറും ആം ആദ്മി പാർട്ടി (AAP) പ്രചാരകനുമായ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ഡൽഹി കോടതി . പ്രമുഖ ‘എക്സ്’ ഇൻഫ്ലുവൻസറായ വികാസ് പാണ്ഡെയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയ കേസിലാണ് വാറന്റ്. ഏറെ കാലമായി വാറന്റ് കൈപ്പറ്റാതെ നടന്നിരുന്ന ധ്രുവ് റാഠി പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജർമ്മനിയിൽ നിന്ന് എത്തിയതോടെ കോടതി നിലപാടുകൾ കടുപ്പിക്കുകയായിരുന്നു.

സാകേത് കോടതിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (JMFC) അനം റൈസ് ഖാൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബർ 3-ലേക്ക് മാറ്റി.നേരത്തെ ധ്രുവ് റാഠിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വാറന്റുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, ധ്രുവ് കോടതിയിൽ ഹാജരായില്ല. തുടർന്ന് നോട്ടീസ് നൽകാൻ ശ്രമിച്ചപ്പോൾ, വസതി പൂട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.

പ്രതി ജർമ്മനിയിൽ താമസിക്കുന്നയാൾ ആണെങ്കിലും ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി, കേസിന്റെ വിചാരണ നേരത്തെയാക്കണമെന്ന് വികാസ് പാണ്ഡെ ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നു.

2018-ൽ ധ്രുവ് റാഠി പുറത്തിറക്കിയ വീഡിയോയിൽ വികാസ് പാണ്ഡെ ബിജെപി ഐടി സെൽ അംഗമാണെന്നും, തനിക്കെതിരെ സംസാരിക്കാൻ ‘മുൻ ബിജെപി ഐടി സെൽ അംഗം’ എന്ന് അവകാശപ്പെടുന്ന മഹാവീർ പ്രസാദ് എന്നയാൾക്ക് 50 ലക്ഷം രൂപ കൈക്കൂലി നൽകാൻ വികാസ് ശ്രമിച്ചുവെന്നും ധ്രുവ് റാഠി ആരോപിച്ചിരുന്നു.

മൂന്ന് ഭാഗങ്ങളുള്ള വീഡിയോ പരമ്പര പുറത്തുവന്നതിന് പിന്നാലെ, വികാസ് പാണ്ഡെ 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധ്രുവ് റാഠിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്‌തു. വികാസ് പാണ്ഡെ കൈക്കൂലി വാഗ്‌ദാനം ചെയ്‌തതിന്റെ റെക്കോർഡിംഗ് തന്റെ കൈവശമുണ്ടെന്ന് ആദ്യം ധ്രുവ് റാഠി അവകാശപ്പെട്ടിരുന്നു. എന്നാൽ പാണ്ഡെ പോലീസിൽ പരാതി നൽകിയതോടെ, ’50 ലക്ഷം രൂപ കൈക്കൂലി’ നൽകിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന റെക്കോർഡിംഗ് തന്റെ കൈവശമില്ലെന്നും, അതിൽ ‘ഖേദിക്കുന്നു’ എന്നും ധ്രുവ് റാഠി മറ്റൊരു വീഡിയോയിൽ പറഞ്ഞു.

ധ്രുവ് റാഠിയുടെ വീഡിയോകൾ റീട്വീറ്റ് ചെയ്‌തതിന് വികാസ് പാണ്ഡെ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് നൽകിയിരുന്നു . ഈ വർഷം ഫെബ്രുവരിയിൽ, കേസ് റദ്ദാക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളിക്കൊണ്ട് ഡൽഹി ഹൈക്കോടതി ഹർജി നിലനിർത്തി. അപകീർത്തികരമായ ഉള്ളടക്കം റീട്വീറ്റ് ചെയ്യുന്നതും അപകീർത്തിപ്പെടുത്തലിന് തുല്യമാണെന്ന് കോടതി തന്റെ സുപ്രധാന വിധിയിൽ വ്യക്തമാക്കി.

തുടർന്ന്, അപകീർത്തികരമായ ഉള്ളടക്കം റീട്വീറ്റ് ചെയ്‌തത് ഒരു തെറ്റാണെന്ന് കെജ്‌രിവാൾ സുപ്രീം കോടതിയെ അറിയിക്കുകയും, മാപ്പ് പറയാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

By admin