• Sun. Jul 6th, 2025

24×7 Live News

Apdin News

പാലക്കാട് പന്നിക്കെണിയില്‍ നിന്ന് വയോധികക്ക് ഷോക്കേറ്റ സംഭവം; മകന്‍ അറസ്റ്റില്‍

Byadmin

Jul 6, 2025


പാലക്കാട് വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേര്‍ന്ന് പന്നിക്കെണി സ്ഥാപിച്ചതില്‍ നിന്നും വയോധികക്ക് ഷോക്കേറ്റ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ പന്നിക്കെണിയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു മാലതി (69).

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രദേശവാസികളാണ് ഉണങ്ങിയ കമ്പു ഉപയോഗിച്ച് വൈദ്യുത ബന്ധം വിച്ഛേദിച്ചത്. പിന്നാലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മാലതി ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇടതു കൈയിലാണ് ഗുരുതരമായി പൊള്ളലേറ്റത്. ഷൊര്‍ണൂര്‍ പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഈ സമയത്ത് അമിത മദ്യലഹരിയില്‍ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു മകന്‍ പ്രേംകുമാര്‍. പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

By admin